എച്ച്എഫ് എച്ച്എസ് കുവൈറ്റ് വാർഷികവും ഈദ് ഓണ ആഘോഷവും
Tuesday, October 22, 2019 8:45 PM IST
കുവൈത്ത്: എച്ച്എഫ് എച്ച്എസ് കുവൈറ്റ് കൂട്ടായ്മ വാർഷികവും ഈദ് ഓണ ആഘോഷവും വിപുലമായി പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 4 ന് അബാസിയ ഓർമ്മപ്ലാസ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 നു നടന്ന ആഘോഷ പരിപാടികൾ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റെജി പടിമരുത് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, സുബൈർ കള്ളാർ, മാത്യു മാലക്കല്ല്, ജയേഷ് ഓണശേരി, ഷൈബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുർന്നു അംഗങ്ങളുടെ കലാപരിപാടിയും കേരത്തിന്‍റെ തനതായ കലകളായ കോൽക്കളി, മാർഗംകളി എന്നിവ പരിപാടിയിൽ മുഖ്യ ആകർഷണമായി. മാവേലി മന്നനും ചെണ്ടമേളവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. പരിപാടിയിൽ കൂട്ടായ്മ അംഗങ്ങൾ എല്ലാവരും തന്നെ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ