മസ്‌ക്കറ്റിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന് പ്രാർഥന നിർഭരമായ തുടക്കം
Friday, November 22, 2019 5:37 PM IST
മസ്‌കറ്റ്: പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിര്‍ണായക തീരുമാനങ്ങൾക്കായി പരിശുദ്ധ പാത്രിയര്‍ക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ അധ്യക്ഷതയിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മസ്‌കറ്റ് ഗാലാ മർത്തശ്‌മൂനി പള്ളിയിൽ പ്രാർഥനയോടെ ആരംഭിച്ചിരിക്കുന്നു.

മലങ്കരയിൽ യാക്കോബായ സുറിയാനി വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് സുന്നഹദോസ് വിളിച്ചിരിക്കുന്നത്. നാല്പതിൽ പരം മെത്രാപ്പോലീത്തമാർ പങ്കെടുക്കുന്ന സുന്നഹദോസ് 23നു സമാപിക്കും.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം