കെഎംആ​ർ​എം ഭ​ര​ണ​സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ത്തു
Monday, February 17, 2020 2:17 AM IST
കു​വൈ​ത്ത് സി​റ്റി. ഇ​രു​പ​ത്തി​യാ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കു​വൈ​റ്റ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കൂ​ട്ടാ​യ്മ​യാ​യ കെഎംആ​ർ​എം 2020 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.

ആ​ൽ​മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ, കു​വൈ​റ്റ് സി​റ്റി ഹോ​ളി ഫാ​മി​ലി കാ​ത്തി​ഡ്ര​ൽ വി​ർ​ജി​ൻ മേ​രി ഹാ​ളി​ൽ ന​ട​ന്ന കെഎംആ​ർ​എംജ​ന​റ​ൽ ബോ​ഡി, പ്ര​സി​ഡ​ന്‍റാ​യി ജോ​ജി​മോ​ൻ തോ​മ​സി​നേ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജു​ബി​ൻ പി ​മാ​ത്യു​വി​നേ​യും, ട്ര​ഷ​റ​റാ​യി റി​ജു പി ​രാ​ജു​വും അ​ട​ങ്ങു​ന്ന 17 അം​ഗ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി ഗീ​വ​ർ​ഗീ​സ് മാ​ത്യു​വി​നേ​യും, അ​ഹ്മ​ദി ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി തോ​മ​സ് ജോ​ണി​നേ​യും, സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി ഗീ​വ​ർ​ഗീ​സ് തോ​മ​സി​നേ​യും, കു​വൈ​റ്റ് സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി സാം ​തോ​മ​സും തെ​രെ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഉ​ൾ​പ്പെ​ടു​ന്ന 99 അം​ഗ സെ​ൻ​ട്ര​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യെ​യും തെ​രെ​ഞ്ഞ​ടു​ത്തു. വ​ര​ണാ​ധി​കാ​രി​ക​ളാ​യ ബി​നു കെ ​ജോ​ണ്‍, ജോ​ർ​ജ് തോ​മ​സ് , രാ​ജ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ തെ​രെ​ഞ്ഞ​ടു​പ്പു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ