പൊ​തു​മാ​പ്പ്: കു​വൈ​ത്ത് കെഎം​സി​സി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, April 4, 2020 2:22 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും താ​മ​സ​രേ​ഖ ഇ​ല്ലാ​ത്ത​വ​ർ​ക്കും പി​ഴ കൂ​ടാ​തെ രാ​ജ്യം വി​ടാ​ൻ കു​വൈ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് സൗ​ജ​ന്യ യാ​ത്രാ ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​പ്പ​തു വ​രെ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​ന്തം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന​ക​മ്മി​റ്റി.

കു​വൈ​ത്ത് പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം അ​നു​ഭ​വി​ച്ച് നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത് സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​ത​ന​മാ​യ സൗ​ക​ര്യ​മാ​ണ് കു​വൈ​ത്ത് കെഎം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യെ​തെ​ന്ന് കു​വൈ​ത്ത് കെ ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഏ​രി​യ​ക​ളി​ലും കു​വൈ​ത്ത് കെ ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രെ നേ​രി​ട്ട് സ​മീ​പി​ച്ച് അ​വ​രു​ടെ അ​പേ​ക്ഷാ ഫോ​മും ര​ണ്ട് ഫോ​ട്ടോ​യും അ​ഞ്ചു ദി​നാ​റും ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സി​നു​ശേ​ഷം യാ​ത്രാ രേ​ഖ​ക​ൾ അ​വ​രെ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. യാ​ത്രാ വി​മാ​നം ത​യ്യാ​റാ​കു​ന്ന മു​റ​യ്ക്ക് അ​വ​രെ നാ​ട്ടി​ലെ​ക്ക് പോ​കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് കെ ​എം​സി​സി ന​ട​ത്തി വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ