പച്ചക്കറി പരിമതപ്പെടുത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം
Sunday, April 5, 2020 12:31 PM IST
കുവൈറ്റ് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മാത്രമായി പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതും വില്‍ക്കുന്നതും പരിമിതപ്പെടുത്തുമെന്നും അതിനായി പുതിയ വിപണി ആരംഭിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നിലവിലെ മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍