കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് വീ​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി ഇ​ന്ത്യ
Monday, July 14, 2025 4:04 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സം, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, ആ​യു​ഷ്, കോ​ൺ​ഫ​റ​ൻ​സ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ഇ-​വീ​സ സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന കാ​ര്യം ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ഞായറാഴ്ച മു​ത​ൽ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത അ​പേ​ക്ഷാ സം​വി​ധാ​ന​ത്തി​ലൂ​ടെ കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് എ​വി​ടെ നി​ന്നും അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്.


അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ടൂ​റി​സ്റ്റ് വീ​സ, ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​സി​ന​സ് വി​സ, 60 ദി​വ​സ​ത്തേ​ക്കു​ള്ള മെ​ഡി​ക്ക​ൽ വീ​സ, 30 ദി​വ​സ​ത്തേ​ക്കു​ള്ള കോ​ൺ​ഫ​റ​ൻ​സ് വീ​സ എ​ന്നി​വ​യാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക.

അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള ടൂ​റി​സ്റ്റ് വീസ​ക്ക് 80 യു ​എ​സ്‌ ഡോ​ള​ർ മാ​ത്ര​മാ​യി​രി​ക്കും ചാ​ർ​ജ്. 3-4 പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​സ ല​ഭ്യ​മാ​കും.