മഞ്ചേരി ഗവ.മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ അടർന്നുവീണു; രണ്ട് നഴ്സിംഗ് വിദ്യാർഥിനികൾക്ക് പരിക്ക്
Tuesday, July 15, 2025 3:20 AM IST
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടത്തിലെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം. രണ്ട് നഴ്സിംഗ് വിദ്യാർഥിനികൾക്കു പരിക്കേറ്റു.
വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് തിങ്കളാഴ്ച വൈകുന്നേരം നിലം പൊത്തിയത്.