കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Tuesday, May 26, 2020 12:27 PM IST
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂർക്കഞ്ചേരി സ്വദേശി ഷിഹാബുദ്ദീൻ കാസിംബേഗ് (57) ആണ് മരിച്ചത്. അബാസിയയിലെ താമസ സ്ഥലത്ത് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നു ഫർവാനിയ ആശുപത്രിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ കാഷ്യറായിരുന്നു.

പിതാവ്: മൊയ്തീൻ ബേഗ്. മാതാവ്: സുലേഖ. ഭാര്യ: നജംതാജ്. മകൻ: അയാൻ. ഭാര്യയും ഏഴു വയസായ മകനും കുവൈത്തിലുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ