പ​ള്ളി​ക​ൾ പ്രാ​ർ​ഥ​ന​ക്കാ​യി തു​റ​ക്കു​മെ​ന്ന് സൂ​ച​ന
Tuesday, May 26, 2020 8:57 PM IST
കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​വാ​ൻ ഒൗ​ഖാ​ഫ് മ​ന്ത്രി​യെ മ​ന്ത്രി​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ്രാം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​വാ​ര യോ​ഗ​ത്തി​നു​ശേ​ഷം സീ​ഫ് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ