കു​വൈ​ത്തി​ൽ 710 പേ​ർ​ക്ക് കോ​വി​ഡ്; നാ​ലു മ​ര​ണം
Thursday, June 4, 2020 12:22 AM IST
കു​വൈ​ത്ത് സി​റ്റി : രാ​ജ്യ​ത്ത് 143 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 710 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29359 ആ​യി. കൊ​റോ​ണ ചി​ക​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 230 ആ​യി ഉ​യ​ർ​ന്നു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 282,അ​ഹ​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 130, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 88, കേ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 70, ജ​ഹ​റ ഗ​വ​ർ​ണ​റേ​റ്റി​ൽ 140 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1469 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗം സു​ഖ​മാ​യ​വ​രു​ടെ എ​ണ്ണം 15750 ആ​യി. 13379 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. 191 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ