സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് മ​ര​ണം മുപ്പതായി ; 2,369 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Thursday, June 4, 2020 1:17 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രു​ന്ന 2,369 പേ​ർ​ക്ക് കൂ​ടി രോ​ഗ മു​ക്ത​രാ​യി. എ​ന്നാ​ൽ മ​ര​ണ​വും ഓ​രോ ദി​വ​സ​വും കൂ​ടി വ​രു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മു​പ്പ​ത് പേ​രാ​ണ് പു​തു​താ​യി മ​ര​ണ​പ്പെ​ട്ട​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 579 ആ​യി. സൗ​ദി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ പ​ട്ടി​ക 91,182 ആ​യി ഉ​യ​ർ​ന്നു. 22,444 പേ​ർ മാ​ത്ര​മാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 68,159 പേ​ർ​ക്ക് ആ​കെ രോ​ഗ​മു​ക്തി​യാ​യി.

ബു​ധ​നാ​ഴ്ച ജി​ദ്ദ​യി​ൽ 13 പേ​രും മ​ക്ക​യി​ലും റി​യാ​ദി​ലും ഒ​ന്പ​തു​പേ​രും മ​ദീ​ന​യി​ലും ത​ബൂ​ക്കി​ലും ര​ണ്ടു പേ​രും താ​യി​ഫി​ൽ ഒ​രാ​ളു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 1,321 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി ക​ഴി​ഞ്ഞു.

റി​യാ​ദി​ൽ 683 പേ​ർ​ക്കും ജി​ദ്ദ 418, മ​ക്ക 279, മ​ദീ​ന 167, ദ​മ്മാം 133, താ​യി​ഫ് 85, ഖ​തീ​ഫ് 70, അ​ൽ​ഖോ​ബാ​ർ 54, ഹൊ​ഫൂ​ഫ് 31, ജു​ബൈ​ൽ 26, ഖ​മീ​സ് 25, യാ​ന്പു 12 പേ​ർ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

ജി​ദ്ദ​യി​ലും റി​യാ​ദി​ലും ന​ൽ​കി​യ ഇ​ള​വു​ക​ൾ ജ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​യോ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​ണ് രോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച വേ​ള​യി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത് ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ​ക്താ​വ് പ​റ​ഞ്ഞു.

വാ​ഹ​ന​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്തും ഓ​ഫീ​സു​ക​ളി​ൽ മ​റ്റാ​രെ​ങ്കി​ലും ഇ​ല്ലാ​ത്ത അ​വ​സ​ര​ത്തി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മി​ല്ല. ആ​രോ​ഗ്യ സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത് അ​വ​ന​വ​നു വേ​ണ്ടി​യും സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യു​മാ​ണെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ർ​ക്കും വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഓ​ർ​മ്മി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ