ഇന്ത്യൻ അംബാസിഡർ ഐസിഎസ്ജി ഫുഡ് കിറ്റുകൾ ജലീബിൽ വിതരണം ചെയ്തു
Friday, June 5, 2020 1:00 AM IST
കുവൈത്ത്: കുവൈത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്‍റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസിഡർ ജീവസാഗർ അബ്ബാസിയ പ്രദേശം സന്ദർശിക്കുകയും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു അംബാസിഡർ ജീവസാഗറും ഐസിഎസ്ജി അംഗങ്ങളും ചേർന്ന് ഭക്ഷണകിറ്റുകൾ ദുരിതം അനുഭവിക്കുന്നവർക്ക് കൈമാറാനായി വിവിധ സംഥാനങ്ങളിൽ നിന്നുള്ള സംഘടന പ്രതിനിധികൾക്ക് വിതരണം ചെയ്തു.

കഴിഞ്ഞ മാസം 16ന് എംബസിയിൽ കൂടിയ വ്യവസായ-സാമൂഹിക-സംഘടനാ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് കൊറോണ കാലത്ത് ഇന്ത്യൻ സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് രൂപികരിച്ചത്. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് രാജ്പാൽ ത്യാഗിയുടെ നേതൃത്വത്തിൽ 10 അംഗങ്ങളും, കൂടാതെ, ലുല്ലു ഗ്രൂപ്പ്, ഓണ്‍ കോസ്റ്റ്, സിറ്റി സെന്‍റർ, ഹൈവേ സെന്‍റർ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓരോ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഐസിഎസ്ജിയുടെ ഘടന. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അമിതാബ് രഞ്ചനാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യക്കാരായ വ്യവസായികളുടെ സന്പാത്തിക സഹകരണത്തോടെയാണ് സംരഭത്തിന്‍റെ പ്രവർത്തനം.

ഈ കമ്മിറ്റീയുടെ ചീഫ് കോഓർഡിനേറ്ററായി നിയോഗിതനായിരിക്കുന്ന സുരേഷ് കെ.പിയാണ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ സംഘടനകളെ ഏകോപിച്ചുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കുവൈത്തിലെ അറുപതിലധികം സംഘടനാ പ്രതിനിധികൾ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി ചേർന്ന് ഈ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.

ഐസിഎസ്ജി കമ്മിറ്റി കണ്‍വീനർ രാജ്പാൽ ത്യാഗി ഇന്ത്യൻ പൗര·ാരെ സഹായിക്കുന്നതിൽ ഇന്ത്യൻ എംബസി കാണിച്ച ആർദ്രതയാർന്ന സമീപനത്തിനേയും, പ്രതിബദ്ധതയെയും അഭിനന്ദിച്ചു. സമുദായത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിൽ വ്യക്തിപരമായ ഇടപെടലിന് തയ്യാറായ അംബാസിഡർ ജീവസാഗറിനോട് അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു.

അംബാസിഡർ എന്ന നിലയിൽ ഐസിഎസ്ജി കമ്മിറ്റീ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ഇന്ന് ഇത്രയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്തത്തിന്‍റെ എല്ലാ ക്രെഡിറ്റും ഐസിഎസ്ജി കമ്മിറ്റീ അംഗങ്ങൾക്ക് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സംഘടനകളും സന്നദ്ധപ്രവർത്തകരും ഇതോടൊപ്പം ഐക്യത്തോടെ സഹോദര്യത്തോടെ ഒത്തുചേരുന്നുള്ള പ്രവർത്തനത്തിൽ അംബാസിഡർ സന്തോഷം രേഖപ്പെടുത്തി.

ഐസിഎസ്ജി കമ്മിറ്റി അംഗങ്ങളായ അശോക് കൽറ, ജതിന്ദർ സൂരി, അജയ് ഗോയൽ, രമേഷ് ടിഎ, റീവന് ഡിസൂസ, അമിതാഭ് രഞ്ജൻ (എംബസി പ്രതിനിധി - ഐസിഎജി കമ്മിറ്റി), ജോണ്‍തോമസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന മീറ്റിംഗിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, കൈയുറ എന്നിവയുൾപ്പെടെ എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ