സൗദിയിൽ കേളി അംഗം ഹൃദയാഘാതം മൂലം മരിച്ചു
Sunday, June 28, 2020 11:38 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂണിറ്റംഗം കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സുനീഷ് മുണ്ടച്ചാലിൽ (59) കമ്പനി താമസ സ്ഥലത്ത് ജൂൺ 26 വെള്ളിയാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

29 വർഷമായി അൽ അഖ് വേൻ കോഴിക്കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ-നാരായണി ദമ്പതികളുടെ മകനാണ്. ജൂലാ സുനീഷാണ് ഭാര്യ. ഏകമകൾ മാളവിക. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം

മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള പ്രവർത്തനം അൽഖർജ് കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ ഷാജഹാൻ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.