ജൗഹറലി തങ്കയത്തിലിന് തഅ്ലീമി ബദാരിയുടെ പ്രശംസ പത്രം
Saturday, July 11, 2020 5:49 PM IST
ദോഹ : കൊറോണ കാലത്ത് വൈവിധ്യമാര്‍ന്ന ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേൃത്വം നല്‍കിയത് പരിഗണിച്ച് വടക്കാങ്ങര ടാലന്‍റ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലിന് തഅ്ലീമി ബദാരിയുടെ പ്രശംസ പത്രം ലഭിച്ചു.

കോവിഡ് ഭീഷണിയില്‍ ലോകം ആശങ്കാകുലരായ സാഹചര്യത്തില്‍ ആവശ്യമായ ക്വാറന്‍റൈന്‍ സൗകര്യങ്ങളൊരുക്കിയും രക്തദാനം, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയില്‍ സജീവമായും ജൗഹര്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഏറെ വിലമതിക്കുന്നതായും തികഞ്ഞ അഭിമാനത്തോടെയാണ് ഈ പ്രശംസ പത്രം നല്‍കുന്നതെന്നും തഅ്ലീമി ബദാരി ദേശീയ പ്രസിഡന്‍റ് വസീം അഖ്തറും ദേശീയ സെക്രട്ടറി നിഹാല്‍ അഹ്മദും വ്യക്തമാക്കി.