ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ടെലിവിഷൻ വിതരണം ചെയ്തു
Friday, August 7, 2020 9:05 PM IST
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലയിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി.

ഹോംകോ മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി വി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാരി പൊടിയൻ എന്നിവർ ചേർന്ന് ടെലിവിഷൻ വിതരണം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ