ആംസ്‌ ഫോർ യു പവർഅപ്പ് വെബിനാർ സംഘടിപ്പിച്ചു
Friday, August 14, 2020 5:48 PM IST
കുവൈറ്റ് സിറ്റി: മുതിർന്നവർക്കും കുട്ടികൾക്കുമായി വിത്യസ്ത വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി ആംസ് ഫോര്‍ യു പവര്‍അപ്പ് വെബിനാര്‍ സംഘടിപ്പിച്ചു. "മൈൻഡ് ഫുൾനെസ് കോവിഡ് കാലഘട്ടങ്ങളിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വെബിനാറിൽ മനഃശാസ്ത്രജ്ഞൻ ജിജിൻ രാജൻ സംസാരിച്ചു.

വിനോദത്തിനും, വിഞ്ജാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികൾക്ക് വേണ്ടി "അപ്പ് വിംഗ്സ് - "കോവിഡ് ഐസ് ബ്രേക്കർ" എന്ന ഒരു വെബിനാറില്‍ വിനയ് പ്രേം വീഡിയോ ഗെയിമിനെക്കുറിച്ചും അതിന്‍റെ തൊഴിൽ സാധ്യതകളെക്കുറിച്ചും കുട്ടികളും രക്ഷകർത്താക്കളും അറിയേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായി സംസാരിച്ചു.

കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു കുവൈറ്റിലെ ഡൽഹി പബ്ലിക് സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ദീപ രാജേഷും പുതിയ തരത്തിലുള്ള സംഗീത പ്രവണതകളെക്കുറിച്ചു വിദ്യാർഥിയും സംഗീതപ്രേമിയുമായ റിക്കിത റേച്ചൽ അലക്സാണ്ടറും സംസാരിച്ചു.

ആംസ് ഫോർ യു പ്രസിഡന്‍റ് അലക്സ് ജോൺ, സ്രെക്രട്ടറി കൃഷ്ണകുമാർ വട്ടിയൂർക്കാവ് , പ്രോഗ്രാം കോഓർഡിനേറ്ററും ട്രഷററുമായ മഞ്ജു പ്രേം എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ