കല കുവൈറ്റിന്‍റെ എട്ടാമത്തെ ചാർട്ടേഡ് വിമാനം ഓഗസ്റ്റ് 21 ന് കൊച്ചിക്ക്
Friday, August 14, 2020 6:06 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന എട്ടാമത്തെ വിമാനം ഓഗസ്റ്റ് 21 ന് (വെള്ളി) കൊച്ചിയിലേക്ക് പറക്കും.

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 115 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും സൗജന്യമായി പിപിഇ കിറ്റ് നൽകും. യാത്ര ചെയ്യുവാൻ താത്പര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും മറ്റു വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ