തൃ​ശൂ​ർ: കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഗു​രു​വാ​യൂ​രി​ല്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി. മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ഹ്‌​ളേ​ഷ്, വി​വേ​ക് എന്ന ര​ണ്ട് പ​ലി​ശ​ക്കാ​ര്‍​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ആ​റ് ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യ​തി​ന് 40 ല​ക്ഷ​ത്തോ​ളം രൂ​പ മു​സ്ത​ഫ​യി​ല്‍ നി​ന്ന് കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര്‍ വാ​ങ്ങി​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം. മു​സ്ത​ഫ​യു​ടെ സ്ഥ​ല​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ഴു​തി വാ​ങ്ങി.

20 ല​ക്ഷം രൂ​പ​യു​ടെ സ്ഥ​ലം എ​ഴു​തി വാ​ങ്ങി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മ​തി​പ്പു​കാ​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും കൊ​ള്ള പ​ലി​ശ​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, പ​ലി​ശ​ക്കാ​രി​ല്‍ നി​ന്ന് ക​ടു​ത്ത നേ​രി​ട്ടി​രു​ന്ന​താ​യി മു​സ്ത​ഫ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി പ​ലി​ശ​ക്കാ​ര്‍ പ​ണം പ​ല​വ​ട്ടം എ​ടു​ത്തു​കൊ​ണ്ടു പോ​യി. പ​ലി​ശ തു​ക കു​റ​ഞ്ഞ​തി​ന് ഭാ​ര്യ​ക്കും മ​ക​നും മു​ന്നി​ലി​ട്ട് മ​ര്‍​ദി​ച്ചു. വാ​ട​ക വീ​ട്ടി​ലെ​ത്തി​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മു​സ്ത​ഫ​യു​ടെ മ​ക്ക​ളാ​യ ഷി​യാ​സും ഹ​ക്കീ​മും പ​റ​ഞ്ഞു.

ഒ​രു ദി​വ​സം 8000 രൂ​പ പ​ലി​ശ മാ​ത്രം കൊ​ടു​ക്ക​ണം. അ​തി​ല്‍ 6000 രൂ​പ കൊ​ടു​ത്തു, 2000 രൂ​പ കു​റ​ഞ്ഞ് പോ​യെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ലി​ട്ട് ചേ​ട്ട​നെ അ​സ​ഭ്യം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കു​മ്പോ​ള്‍ പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍​ദി​ച്ചു – സ​ഹോ​ദ​ര​ന്‍ ഹ​ക്കിം പ​റ​ഞ്ഞു.