കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക​യു​ടെ മൊ​ബൈ​ൽ ആ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 15, 2020 10:56 PM IST
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ങ്ങി. ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, അ​റി​യി​പ്പു​ക​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ വേ​ണ്ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മം ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

ഓ​ഗ​സ്റ്റ് 14 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹ​വി​കാ​രി റ​വ. ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ, ട്ര​ഷ​റ​ർ മോ​ണി​ഷ് പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജി​ജി ജോ​ണ്‍, മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യഗ്രീ​ഗോ​റി​യ​ൻ ടീ​മി​ലും, ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യി​ലും അം​ഗ​ങ്ങ​ളാ​യ സി​ബി അ​ല​ക്സാ​ണ്ട​ർ, ജു​ബി​ൻ പി.​ഉ​മ്മ​ൻ, ദി​ലീ​പ് മാ​ത്യു ജോ​ണ്‍, ജി​ബു ജേ​ക്ക​ബ്, ജ​യിം​സ് പീ​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മേ മ​റ്റു പു​തി​യ സേ​വ​ന​ങ്ങ​ൾ കൂ​ടി വൈ​കാ​തെ ഈ
​ആ​പ്പി​ൽ ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ