കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ടെക്നിക്കല്‍ ജീവനക്കാര്‍ക്ക് ബോണസില്ല
Saturday, September 19, 2020 8:26 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വിദേശിയരായ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുവാനുള്ള നിര്‍ദ്ദേശം സിവിൽ സർവീസ് ബ്യൂറോ നിരാകരിച്ചു. കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിലെ എൻജിനീയറിംഗ് വിഭാഗത്തിലും ടെക്നിക്കല്‍ സേവന വിഭാഗത്തിലും ജോലി ചെയ്ത പ്രവാസികള്‍ക്ക് ബോണസ് ലഭിക്കില്ലെന്നും എന്നാല്‍ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ ബോണസിന് അര്‍ഹരാണെന്നും സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി .

നേരത്തെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആനുകൂല്യം നൽകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്‌നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റ് തസ്തികളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്കാണ് സഹായങ്ങള്‍ ലഭിക്കുക.

റിപ്പോർട്ട്: സലിം കോട്ടയിൽ