കുവൈറ്റിൽ തിങ്കളാഴ്ച 437 പേർക്ക് കോവിഡ്; 582 പേർ രോഗമുക്തരായി
Monday, September 28, 2020 11:26 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് 437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 103,981 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 2,865 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 738,783 ആയി.

ഫർവാനിയ ഗവർണറേറ്റിൽ 68,അഹ്മദി ഗവർണറേറ്റിൽ 92,ജഹ്റ ഗവർണറേറ്റിൽ 75,ഹവല്ലി ഗവർണറേറ്റിൽ 117,കാപ്പിറ്റൽ ഗവർണറേറ്റിൽ 85 പേർ എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

കോവിഡ് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്നലെ മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 605 ആയി ഉയർന്നു. തിങ്കളാഴ്ച 582 പേരാണു രോഗമുക്തരായത് . 95,511 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 7,865 പേരാണു ചികിൽസയിൽ കഴിയുന്നതായും 125 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ