റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഒക്ടോബർ 23 ന്
Thursday, October 22, 2020 9:41 PM IST
റിയാദ്: കെഎൻഎം പ്രഖ്യാപിച്ച, "നേരുള്ള വ്യക്തി, നേരായ സമൂഹം, തൌഹീ ദാണ് നിദാനം' എന്ന ആറുമാസക്കാല കാമ്പയിനോടനുബന്ധിച്ച് റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഒക്ടോബർ 23 നു (വെള്ളി) നടക്കും. സൗദി സമയം വൈകുന്നേരം 05:45നാണ് (IND:08:15PM) പരിപാടി. കേരളത്തിലെ അറിയപ്പെട്ട പണ്ഢതരായ അഹ്മദ് അനസ് മൗലവി,ഹനീഫ് കായക്കൊടി, നസ്റുദ്ദീൻ റഹ്മാനി, ആദിൽ അതീഫ് എന്നിവർ സംബന്ധിക്കും.

വിശുദ്ധ ഖുർആനും തിരുസുന്നത്തും നൽകുന്ന സുവ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ വിശ്വാസ ജീർണതകളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് മുഖാമുഖത്തിലൂടെ റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രോഗ്രാം ചെയർമാൻ അബദു റഹ്മാൻ മദീനി, കൺവീനർ നൗഷാദ് മടവൂർ എന്നിവർ അറിയിച്ചു.

ആത്മീയ തട്ടിപ്പുകളും ചൂഷണങ്ങളും സർവ്വത്ര വ്യാപിച്ചു നിൽക്കുന്ന മത രംഗം സംശുദ്ധമാക്കുവാനും അതിനായി സംശയങ്ങൾ നേരിൽ ചോദിച്ചറിയുവാനും ശ്രോദ്ധാക്കൾക്ക് അവസരം ഉണ്ടായിരിക്കും. സംശയങ്ങൾ വീഡിയോ ക്ലിപ്പ് വഴി മുൻകൂട്ടി അയക്കാൻ ഈ വാട്സപ്പ് നമ്പർ ഉപയോഗിക്കാവുന്നതാണ്.( +966 53 8800 795 ).

Join Zoom Meeting

https://us02web.zoom.us/j/81624778042?pwd=RjBMTkhtM3dyZkRxVGRmTXFFYWZjUT09

Meeting ID: 816 2477 8042 , Passcode: 12345

ഷംസീർ ചെറുവാടി, ഷംസുദ്ദീൻ പുനലൂർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി.വിംഗ് രൂപീകരിച്ചതായി സംഘാടക സമിതി അറിയിച്ചു.അബൂബക്കർ എടത്തനാട്ടുകര,അബ്ദു റസാഖ് സ്വലാഹി,സഅദുദ്ദീൻ സ്വലാഹി എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ