പൂ​ക്ക​ളു​മാ​യി ദു​ബാ​യ് മി​റ​ക്കി​ൾ ഗാ​ർ​ഡ​ൻ ഒ​രു​ങ്ങി
Sunday, November 1, 2020 1:47 AM IST
ദു​ബാ​യ് : ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ദ്യാ​ന​മാ​യ ദു​ബാ​യ് മി​റ​ക്കി​ൾ ഗാ​ർ​ഡ​ൻ ഞാ​യ​റാ​ഴ്ച തു​റ​ക്കും. ക​ർ​ശ​ന കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വേ​ശ​നം. 120 യി​ൽ​അ​ധി​കം ഇ​ന​ങ്ങ​ളി​ലു​ള്ള 15 കോ​ടി​യി​ലേ​റെ പൂ​ക്ക​ളാ​ണ് ഗാ​ർ​ഡ​ന്‍റെ ആ​ക​ർ​ഷ​ണം.

സ​ന്ദ​ർ​ശ​ക​ർ​ക്ക് പാ​ർ​ക്ക് ന​ട​ന്നാ​സ്വ​ദി​ക്കാ​നാ​യി 400 മീ​റ്റ​ർ ട്ര​ക്കാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റെ​ക്കോ​ഡ് ഭേ​ദി​ച്ച എ​മി​റേ​റ്റ്സ് എ 380, 18 ​മീ​റ്റ​റി​ൽ തീ​ർ​ത്ത മി​ക്കി മൗ​സ് പു​ഷ്പ​ഘ​ട​ന എ​ന്നി​വ​യാ​ണ് പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

ദു​ബാ​യ് ലാ​ൻ​ഡി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് 72,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് മി​റ​ക്കി​ൾ ഗാ​ർ​ഡ​ൻ. ഉ​ല്ലാ​സ മേ​ഖ​ല​ക​ൾ, ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ, ആം​ഫി തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ. ആം​ഫി തി​യ​റ്റ​റി​ൽ ലൈ​വ് പ​രി​പാ​ടി​ക​ളും പു​ഷ്പ മേ​ള​ക​ളും ഒ​രു​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി 11 വ​രെ​യും മ​റ്റു​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 55 ദി​ർ​ഹ​വും 12 വ​യ​സു മു​ത​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 40 ദി​ർ​ഹ​വു​മാ​ണ് പ്ര​വേ​ശ​ന​ഫീ​സ്. മൂ​ന്ന് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള