ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി കാന്പയിൻ
Sunday, November 15, 2020 4:29 PM IST
ദുബായ്: കോവിഡ് കാരണം നാട്ടിൽ നിന്ന് യൂഎഇലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത പ്രവാസികൾക്ക് ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി നാട്ടിൽ നടത്തുന്ന വെൽഫയർ സ്‌കീം കാമ്പയിന്‍റെ വിതരണ ഉദ്ഘാടനം കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി നിർവഹിച്ചു.

കാസറഗോഡ്: പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവ കാരുണ്യ-സാംസ്‌കാരിക പ്രസ്ഥാനമായ കെഎംസിസി ദുബായ് കമ്മിറ്റിയുടെ സുരക്ഷാ സ്‌കീം പദ്ധതിയിൽ അംഗമാവാൻ കോവിഡ് കാരണം നാട്ടിൽ നിന്ന് യൂ.എ.യിലെക്ക് തിരിച്ചു വരാൻ സാധിക്കാത്ത പ്രവാസികൾക്ക് വേണ്ടി ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി നടത്തുന്ന വെൽഫയർ സ്‌കീമിന്റെ വിതരണ ഉത്‌ഘാടനം ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി നിർവഹിച്ചു.

യോഗം മുസ്ലിം ലീഗ് ബാങ്കോട് ശാഖ പ്രസിഡന്റ് ബഷീർ വോളിബാൾ അധ്യക്ഷത വഹിച്ചു. നമ്മൾക്ക് വേണ്ടി , നമ്മുടെ സഹോദരന്മാർക്ക് വേണ്ടി, നമ്മുടെ കുടുംബത്തിന്ന് വേണ്ടി അണിചേരാം ഈ കൂട്ടമായിൽ എന്നാ പ്രമേയം ഉയർത്തി പിടിച്ചു കൊണ്ട് ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി നാട്ടിൽ നടത്തുന്ന വെൽഫയർ സ്‌കീമിന്റെ ക്യാമ്പയിൻ അഭിനന്ദാർഹമാണ് എന്ന് മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് അഡ്വക്കേറ്റ് വിഎം മുനീർ അഭിപ്രായപ്പെട്ടു.

ദുബായ് കെഎംസിസി നേതാവ് ഹസൈനാർ തോട്ടും ഭാഗം,ഖത്തർ കെഎംസിസി കാസറഗോഡ് ജില്ല പ്രസിഡന്റ് ലുക്ക്മാൻ തളങ്കര, ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ സെക്രട്ടറി ബഷീർ ചേരങ്കൈ,ഉപാധ്യക്ഷൻ ഹനീഫ് ചേരങ്കൈ, ഭാരവാഹികളായ മുഹമ്മദ് കസിയറകം,നവാസ് തുരുത്തി, മുസ്ലിം ലീഗ് നേതാവ് കെഎം അബ്ദുൽ റഹ്മാൻ,വാർഡ് സെക്രട്ടറി കുഞ്ഞി മൊയ്‌ദീൻ ബാങ്കോട്,നിസാമ് ബാങ്കോട്, സി.എ അബൂബക്കർ ചെങ്കള , നൗഷാദ് ജഹ, ഷംസു സിപി,ശിഹാബ് ബാങ്കോട്, യൂത്ത് ലീഗ് ബാങ്കോട് ശാഖ പ്രസിഡന്റ് ഇക്ബാൽ സെക്രട്ടറി നവാസ് ഊദ് എന്നിവർ സംബന്ധിച്ചു.

ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ ഊദ് സ്വാഗതവും ഉപാധ്യക്ഷൻ ഹസൻ പതിക്കുന്നിൽ നന്ദിയും പറഞ്ഞു.