സൗ​ദി​യി​ലെ ത​ദീ​ഖി​ൽ മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു
Thursday, January 21, 2021 2:02 AM IST
റി​യാ​ദ് : റി​യാ​ദി​ൽ നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ത​ദീ​ഖി​ൽ മ​ര​ണ​മ​ട​ഞ്ഞ ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി സ​ദാ​ശി​വ​ൻ വി​ദ്യാ​ധ​ര​ന്‍റെ(62) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക്ക​രി​ച്ചു. താ​മ​സ​സ്ഥ​ല​ത്ത് ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ത​ദീ​ഖി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു പ​രേ​ത​ൻ.

സ​ദാ​ശി​വ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ മ​ര​ണ വി​വ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്പോ​ണ്‍​സ​റെ അ​റി​യി​ക്കു​ക​യും, മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​ഹൃ​ത്താ​യ ജ​യേ​ഷി​ന്‍റെ പേ​രി​ൽ കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​പ​ത്രം എ​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ​യി​ലെ പ്ര​വാ​സി സം​ഘം പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സ​ജി​ത്, സ​ദാ​ശി​വ​ന്‍റെ സു​ഹൃ​ത്തും നാ​ട്ടു​കാ​ര​നു​മാ​യ രാ​ജു, സ​ദാ​ശി​വ​ന്‍റെ സൗ​ദി സ്പോ​ണ്‍​സ​ർ എ​ന്നി​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

പി​താ​വും ഭാ​ര്യ​യും ര​ണ്ടു​പെ​ണ്‍ മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് സ​ദാ​ശി​വ​ന്‍റെ കു​ടും​ബം. 26 വ​ർ​ഷം സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​ട്ടും പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​മെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​യ​ത്. മെ​റ​മ​ശ്മെി​ബ2021​ഷ​മിൗ20.​ഷു​ഴ