കൃപേഷ്-ശരത് ലാൽ അനുസ്മരണം: ജീവകാരുണ്യ പ്രവർത്തനം നടത്തി ഒഐസിസി
Saturday, February 20, 2021 2:26 AM IST
കുവൈറ്റ് സിറ്റി: കൃപേഷ്-ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കാസർഗോഡ് പടന്ന സ്നേഹസദനത്തിൽ സഹായഹസ്തങ്ങളുമായി കുവൈത്ത് ഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി. ഭക്ഷണവിതരണം നടത്തിയും ഫർണിച്ചറുകളും മറ്റു സാധനസാമഗ്രികളും എത്തിച്ചുനൽകിയുമാണ് സംഘടന മൺമറഞ്ഞ സഹപ്രവർത്തകരെ മാതൃകാപരമായി അനുസ്മരിച്ചത്.

ജില്ല പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ നിതീഷ് കടയങ്ങാട്, ഷനുപ് കട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ