കേളി യാത്രയയപ്പു നൽകി
Friday, February 26, 2021 5:42 PM IST
റിയാദ് : മുപ്പത്തെട്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

കേളിയുടെ മലാസ് ഏരിയ നിർവഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം സ്വദേശിയാണ്.

മലാസ് ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് നിർവാഹക സമിതി അംഗം അബ്ദുള്ള പറവൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്റഫ് പൊന്നാനി സ്വാഗതവും കേളി ജോയിന്‍റ് ട്രഷറർ സെബിൻ ഇഖ്ബാൽ, മലാസ് ഏരിയ സെക്രട്ടറി സുനിൽ, മലാസ് ഏരിയ രക്ഷാധികാരി സമിതി കൺവീനർ ഉമ്മർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി കൈമാറി. അബ്ദുൾ കരീം നന്ദി പറഞ്ഞു.