തൃ​ശൂ​ർ: വ​നി​താ ഫോ​റ​സ്റ്റ് വാ​ച്ച​റെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ലാ​യി. അ​തി​ര​പ്പി​ള്ളി ഷോ​ള​യാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ബി​എ​ഫ്ഒ പി.​പി. ജോ​ൺ​സ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ക്കം​പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​ല​ക്ക​പ്പാ​റ, അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

ഏ​റു​മു​ഖം സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ്ഥ​ലം മാ​റി വ​ന്ന​താ​ണ് ജോ​ൺ​സ​ൺ. ചു​മ​ത​ല​യേ​റ്റ് ആ​ദ്യ ദി​വ​സ​മാ​ണ് വ​നി​താ വാ​ച്ച​റെ ഉ​പ​ദ്ര​വി​ച്ച​ത്.