ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി മ​ദ്ര​സ സ​ർ​ഗ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, March 2, 2021 12:48 AM IST
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മ​ദ്ര​സ സ​ർ​ഗ​മേ​ള വ​ൻ​വി​ജ​യ​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ വൈ​കി​ട്ട് 7.30 വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 100 ല​ധി​കം കു​ട്ടി​ക​ൾ 36 ഇ​ന​ങ്ങ​ളി​ലാ​യി 4 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ചു. സീ​നി​യ​ർ കാ​റ്റ​ഗ​റി ചാ​ന്പ്യ​ൻ (റാ​ണി​യ ഹം​സ), ജൂ​നി​യ​ർ കാ​റ്റ​ഗ​റി ചാ​ന്പ്യ​ൻ (മ​ർ​വ അ​ബ്ദു​റ​ഹ്മാ​ൻ), സ​ബ്ജൂ​നി​യ​ർ കാ​റ്റ​ഗ​റി ചാ​ന്പ്യ​ൻ (റീ​യ ജാ​ഫ​ർ ), കി​ഡ്സ് കാ​റ്റ​ഗ​റി ചാ​ന്പ്യ​ൻ (അം​റി​ന ബി​ൻ​സീ​ർ, ഹ​സ​ൻ മു​ഹ്സി​ൻ) എ​ന്നി​വ​രാ​ണ്. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

വൈ​കി​ട്ട് ന​ട​ന്ന പ​രി​പാ​ടി ഐ​ഐ​സി പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു . എം ​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, ഫ്രൈ​ഡേ ഫോ​റം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ന​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​ഐ​സി മ​ദ്ര​സ പ്രി​ൻ​സി​പ്പ​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, ഐ ​ഐ സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ, ഓ​ർ​ഗ​നൈ​സ​ഷ​ൻ സെ​ക്ര​ട്ട​റി അ​സീ​സ് സ​ല​ഫി, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​ൻ​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ