കുവൈറ്റിൽ 1,203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പതിനാല് മരണം
Monday, April 5, 2021 12:02 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,203 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 237,192 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് is 14.37 ശതമാനമായി വർധിച്ചു. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന പതിനാല് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,353 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.57 ശതമാനമാണ് . 1,422 പേരാണ് ഇന്നലെ കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 221,943 കോവിഡ് മുക്തരായി. 13,896 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 224 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ