ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കു​വൈ​റ്റ് യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Thursday, April 22, 2021 10:44 PM IST
കുവൈറ്റ് സിറ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​ബ്ദു​ൾ റ​ഹ്മാ​ൻ ബ​ദാ അ​ൽ മു​ത്തൈ​രി​യെ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ സൗ​ഹൃ​ദ​പ​ര​വും സ​ഹ​ക​ര​ണ​പ​ര​വു​മാ​യ പ​തി​റ്റാ​ണ്ടു​ക​ളു​ടെ ബ​ന്ധ​മാ​ണെ​ന്നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം, സാ​മൂ​ഹി​ക​ക്ഷേ​മം, സാം​സ്കാ​രി​ക കൈ​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി​യ​താ​യ​താ​യും എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കു​വൈ​റ്റ് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും കൂ​ടി​കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ