കു​വൈ​റ്റി​ൽ ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു
Monday, May 10, 2021 11:11 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. പെ​രു​നാ​ൾ ദി​നം മു​ത​ലാ​ണ് തീ​രു​മാ​നം ന​ട​പ്പി​ലാ​കു​ക. പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബ അ​ൽ ഖാ​ലി​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മാ​ർ​ച്ച് മാ​സം മു​ത​ലാ​ണ് രാ​ജ്യ​ത്ത് ര​ണ്ടാ​മ​തും ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ വൈ​കി​ട്ട് 7 മു​ത​ൽ 5 വ​രെ​യാ​ണ് ക​ർ​ഫ്യൂ സ​മ​യം. ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് റ​സ്റ്റോ​റ​ന്‍റു​ക​ളും സി​നി​മാ തീ​യേ​റ്റ​റു​ക​ളും കു​ട്ടി​ക​ളു​ടെ ഗെ​യിം സെ​ൻ​റ​റു​ക​ളും അ​നു​വ​ദി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. ക​ർ​ഫ്യൂ ഒ​ഴി​വാ​ക്കി​യാ​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ, പൊ​തു-​സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ, ഹാ​ളു​ക​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ൾ പോ​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളു​ടേ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ