വി.ജെ തോമസിന് യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ
Saturday, June 12, 2021 1:47 PM IST
അബുദാബി : ഇലക്ട്ര അബുദാബി കമ്പനിയുടെ മാനേജിങ് പാർട്ണറും , സിറോക്കൊ ട്രേഡിങ്ങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ വി ജെ തോമസിനും ഭാര്യ ലിസി തോമസിനും ഗോൾഡൻ വിസ ലഭിച്ചു . കഴിഞ്ഞ 45 വർഷമായി അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വി ജെ തോമസിന് ഖത്തർ , ബഹ്‌റൈൻ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട് .

തിരുവല്ല , കുറിയന്നൂർ സ്വദേശിയായ ഇദ്ദേഹം വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ വൈസ് ചെയർമാൻ , മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ്, സെന്‍റ് തോമസ് കോളേജ് അലുംനി , കുറിയന്നൂർ അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും സജീവമാണ്. കുറിയന്നൂർ വേലുരേത്ത് കുടുംബാംഗമാണ്. മക്കൾ.രെനു (ഓസ്‌ട്രേലിയ) , ലീനാ (ഖത്തർ), ഡോ.റെയ്‌ന (ജർമ്മനി).

റിപ്പോർട്ട്: അനിൽ സി ഇടിക്കുള