ന​വോ​ദ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, June 14, 2021 11:40 PM IST
റി​യാ​ദ്: മു​പ്പ​ത്ത​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വോ​ദ​യ ഹാ​ര യൂ​ണി​റ്റ് അം​ഗ​വും മ​ല​പ്പു​റം കു​റ്റി​പ്പു​റം സ്വ​ദേ​ശി​യു​മാ​യ എ.​വി. അ​ബ്ദു​സ​ലാ​മി​ന് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​പ്പു ന​ൽ​കി.

1986ൽ ​സൗ​ദി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം നാ​ഷ​ണ​ൽ പാ​ന​സോ​ണി​ക് ക​ന്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. 13 വ​ർ​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും പു​തി​യ വി​സ​യി​ൽ വീ​ണ്ടു​മെ​ത്തു​ക​യും ചെ​യ്തു. വീ​ണ്ടും പാ​നാ​സോ​ണി​ക് ഏ​ജ​ൻ​സി​യാ​യ അ​ൽ ഈ​സാ​യി ക​ന്പ​നി​യി​ലേ​ക്ക് ആ​യി​രു​ന്നു മ​ട​ങ്ങി​വ​ര​വ്. ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ്് ബാ​ല​കൃ​ഷ്ണ​ൻ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന് സം​ഘ​ട​ന​യു​ടെ മെ​മെ​ന്േ‍​റാ കൈ​മാ​റി. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: അ​ബ്ദു​ൽ ഹ​ഫീ​സ് (ഖ​ത്ത​ർ), അ​ബ്ദു​ൽ അ​സീ​സ് (ബാം​ഗ്ലൂ​രി​ൽ മെ​ഡി​ക്ക​ൽ പി​ജി വി​ദ്യാ​ർ​ഥി), സ​ബീ​ന(​വി​ദ്യാ​ർ​ഥി​നി) എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് അ​ബ്ദു​സ​ലാ​മി​ന്േ‍​റ​ത്.