ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, June 23, 2021 11:20 PM IST
ഷാ​ർ​ജ: ആ​തു​ര സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​മാ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രം​ഭി​ച്ച അ​ഗാ​പ്പെ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ ഇ​ട​വ​ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​യാ​ളം പാ​രീ​ഷ് ക​മ്മി​റ്റി​യു​ടെ​യും അ​ഗാ​പ്പെ സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജൂ​ലൈ 9, 16 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ അ​ജ്മാ​ൻ വി​ന്നേ​ഴ്സ് സ്പോ​ർ​ട്സ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ നാ​ലാം തി​യ​തി​ക്ക് മു​ന്പാ​യി ചു​വ​ടെ ന​ൽ​കി​യി​രി​ക്കു​ന്ന ഗൂ​ഗി​ൾ ലി​ങ്കി​ൽ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫാ ​ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ, ഫാ ​അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
https://docs.google.com/forms/d/e/1FAIpQLSf0j7JDbiHv6aNU5HYCELjkpvML7hyE3BRyy_XntcMbv6DvIw/viewform?urp=gmail_link

നാ​ല് കാ​റ്റ​ഗ​റി​യാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

1) ജൂ​നി​യ​ർ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ (ജൂ​നി​യേ​ർ​സി​ന് മാ​ത്രം സിം​ഗി​ൾ​സ് ഡ​ബി​ൾ​സ് മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും)

2) യൂ​ത്ത് 18 മു​ത​ൽ 45 വ​രേ പ്രാ​യ​മു​ള്ള​വ​ർ

3) സീ​നി​യേ​ഴ്സ് 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ

4) ഫാ​മി​ലി; ക​പ്പി​ൾ​സ്

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​മു​ണ്ടാ​യി​രു​ക്കും. മ​ഹാ​മാ​രി​യു​ടെ​യും ക​ഷ്ട​ന​ഷ്ട​ങ്ങ​ളു​ടെ​യും കാ​ല​ത്ത് ജ​ന​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും വ്യ​യാ​യ​മം ചെ​യ്യാ​നും പ്രേ​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശം കൂ​ടി ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ഫാ. ​ജോ​സ് വ​ട്ടു​കു​ള​ത്തി​ൽ അ​റി​യി​ച്ചു.