അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 23, 2021 11:25 PM IST
കു​വൈ​റ്റ്: ഒ​ഐ​സി​സി അ​ബാ​സി​യ ഓ​ഫീ​സി​ൽ ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാ​യ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന കെ. ​സു​രേ​ന്ദ്ര​​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​നാ​യ സ​മ്മേ​ള​ന​ത്തി​ൽ ഒ​ഐ​സി​സി ക​ണ്ണൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​തം പ​റ​ഞ്ഞു, ഒ​ഐ​സി​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ജോ​ബി​ൻ ജോ​സ്, സൂ​ര​ജ് ക​ണ്ണ​ൻ, രാ​ജേ​ഷ് ബാ​ബു, ര​ജി​ത്ത് തൊ​ടീ​ക്ക​ളം, അ​രു​ണ്‍ ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി ന​ന്ദി പ​റ​ഞ്ഞ് ച​ട​ങ്ങു​ക​ൾ പ​ര്യ​വ​സാ​നി​പ്പി​ച്ചു.


റിപ്പോർട്ട് : സലിം കോട്ടയിൽ