കുവൈറ്റിൽ കോവിഡ് കേസുകളില്‍ കുറവില്ല; ആറു മരണം
Thursday, June 24, 2021 12:07 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും കുറവില്ല. 1,870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . അതിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനം കുറഞ്ഞ് 12.74 ആയി. കുവൈത്തിൽ ഇതുവരെയായി കോവിഡ് ബാധിച്ചവരുടെ എണ്ണം 344,799 ആണ് .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന 6 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,894 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.14 ശതമാനമാണ് .1,681 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 324,578 കോവിഡ് മുക്തരായി. 18 ,327 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 259 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ