വെൽഫെയർ പാർട്ടി വെർച്വൽ റാലി: കുവൈറ്റിൽനിന്ന് രണ്ടായിരംപേരെ പങ്കെടുപ്പിക്കാൻ തീരുമാനം
Thursday, June 24, 2021 2:09 PM IST
കുവൈറ്റ്‌ സിറ്റി : ഭരണത്തിന്‍റെ എല്ലാ മേഖലയിലും സമ്പൂർണ പരാജയമായി മാറിയിരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജി വെച്ചൊഴിയുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വെൽഫെയർ പാർട്ടി ജൂൺ 25ന് വൈകുന്നേരം നാലിനു (കുവൈത്ത് സമയം : ഉച്ചയ്ക് 1:30 ന് ) വെൽഫെയർ പാർട്ടി യൂട്യൂബ് ചാനലിലൂടെ സംഘടിപ്പിക്കുന്ന വെർച്വൽ റാലി വൻ വിജയമാക്കാൻ പാർട്ടി കുവൈറ്റ് ഘടകം (വെൽഫെയർ കേരള കുവൈറ്റ്) തീരുമാനിച്ചു.

ഇതിനായി കുവൈറ്റിലെ പാർട്ടി നേതൃത്വത്തിന്റെയും അംഗങ്ങളുടെയും ഒരു സൂം മീറ്റിംഗ് സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് അൻവർ സഈദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സെക്രട്ടേറിയറ്റ് വർക്കിങ് കമ്മിറ്റി, അംഗങ്ങൾ മേഖല, ജില്ലാതല നേതാക്കൾ എന്നിവർ പങ്കെടുത്തു.സംസ്ഥാന വെർച്വൽ റാലി കൺവീനർ റസാഖ് പാലേരി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി അൻവർ ഷാജി കൺവീനറായും മീഡിയ കൺവീനർ ജസീൽ ചെങ്ങളാൻ പ്രചാരണ ചുമതല കൺവീണറായും കൂടാതെ സി സി അംഗങ്ങൾ , ജില്ല , മേഖല ,യൂണിറ്റ് ഭാരവാഹികൾ അംഗങ്ങൾ ആയിട്ടുള്ള ഒരു വിശാല പ്രാചാര കമ്മറ്റിയും സംസ്ഥാന കണവീണർ റസാഖ് പാലിരിയുടെ സാന്നിധ്യത്തിൽ രൂപകരിച്ചു.

2000 പേരെ കുവൈറ്റിൽ നിന്നും പ്രവർത്തകരായും അഭ്യുദയ കാംക്ഷികളായും പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറിമാരായ ഗിരീഷ് വയനാട് സ്വാഗതവും റഫീഖ് ബാബു പൊൻമുണ്ടം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ