പൽപക് വനിതാവേദി ശുദ്ധജല കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു
Saturday, July 31, 2021 11:30 AM IST
കുവൈറ്റ്: പൽപക് വനിതാവേദിയുടെ നേത്യത്വത്തിൽ വടക്കഞ്ചേരി ദൈവദാൻ സെന്‍ററിൽ സ്ഥാപിച്ചു നൽകുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയുടെ (സ്നേഹസ്പർശം-2021) ഉദ്ഘാടനം പൽപക് കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തിൽ ജൂലൈ 30-നു വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷ് നിവഹിച്ചു.

പദ്ധതി സമർപ്പണത്തിന്റെ ഭാഗമായി ജൂലൈ 31 ന് ശനിയാഴ്ച ദൈവദാൻ സെന്‍ററിലെ 200ൽ പരം അമ്മന്മാർക്ക് ഉച്ചഭക്ഷണവും വനിതാവേദി നൽകുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ