പ്ര​വാ​സി​ക​ൾ​ക്ക് ത​ണ​ലാ​യി കു​വൈ​റ്റ് ഐ​സി​എ​ഫ് ഹെ​ൽ​പ് ഡെ​സ്ക്
Thursday, September 9, 2021 9:21 PM IST
കു​വൈ​റ്റ് സി​റ്റി: നാ​ട്ടി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് രൂ​പം കൊ​ണ്ട ഐ​സി​എ​ഫ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​തി പ്രാ​പി​ക്കു​ന്നു.

തി​രി​ച്ചു വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക, ഇ​മ്യൂ​ണ്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡിം​ഗ് ചെ​യ്യു​ന്ന​തി​നും ഡാ​റ്റ​ക​ൾ സ​ബ്മി​റ്റ് ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ക, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ല്ലാം ലി​ങ്കു​ക​ൾ വ​ഴി​യാ​ണ് തി​രി​ച്ചു വ​രു​ന്ന​വ​ർ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ച്ചു കൊ​ടു​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ഐ​സി​എ​ഫ് ഹെ​ൽ​പ് ഡ​സ്കി​നു കീ​ഴി​ൽ ന​ട​ന്നു വ​രു​ന്ന​ത്.

തി​രി​ച്ചു വ​രു​ന്ന പ്ര​വാ​സി​ക​ളി​ൽ നി​ന്ന് വി​മാ​ന​ക്ക​ന്പ​നി​ക​ൾ ഈ​ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭീ​മ​മാ​യ ടി​ക്ക​റ്റു നി​ര​ക്ക് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്കും കു​വൈ​റ്റ് ഐ​സി​എ​ഫ് ക​ത്ത​യ​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് വേ​ണ്ട​ത് ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു മ​റു​പ​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഐ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ