ഒ.​പി. മു​ര​ളി​ക്ക് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, September 9, 2021 10:03 PM IST
റി​യാ​ദ് : 27 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും ഉ​മ്മ​ൽ ഹ​മ്മാം ഏ​രി​യ സെ​ക്ര​ട്ട​റി​യും ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗ​വു​മാ​യ ഒ.പി. മു​ര​ളി​ക്ക് വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. മ​ല​പ്പു​റം വാ​ഴ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. കേ​ളി ന​ട​ത്തു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലേ​യും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​ര​ളി, കേ​ളി​യു​ടെ മി​ക​ച്ചൊ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.

ബ​ത്ത ക്ലാ​സി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം പ്ര​തീ​പ് രാ​ജ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര, കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി ഉ​മ്മ​ൽ ഹ​മ്മാം ഏ​രി​യ പ്ര​സി​ഡ​ൻ​റ് ബി​ജു, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കേ​ളി​യു​ടെ വി​വി​ധ ഏ​രി​യ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​മ​ണ്യ​ൻ മു​ര​ളി​ക്ക് കൈ​മാ​റി. ഏ​രി​യ ക​മ്മ​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ബി​ജു​വും ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​ക്കു വേ​ണ്ടി പ്ര​തീ​പ് രാ​ജും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കുവേ​ണ്ടി സെ​ക്ര​ട്ട​റി​മാ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു.