രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ’ക​ലാ​ല​യം പു​ര​സ്കാ​രം 21’ : സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Sunday, October 24, 2021 8:19 PM IST
കു​വൈ​റ്റ് സി​റ്റി : രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ പ​ന്ത്ര​ണ്ടാ​മ​ത് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ എ​ഴു​ത്തു​കാ​ർ​ക്കാ​യി ക​ലാ​ല​യം പു​ര​സ്കാ​രം ന​ൽ​കു​ന്നു. ക​ഥ, ക​വി​ത എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ലാ​ല​യം പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ക. കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ൾ അ​വ​രു​ടെ മൗ​ലി​ക ര​ച​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പ്രാ​യ​ഭേ​ത​മ​ന്യേ എ​ല്ലാ​വ​ർ​ക്കും മ​ത്സ​ര​ത്തി​ലേ​ക്ക് സൃ​ഷ്ടി​ക​ൾ അ​യ​ക്കാ​വു​ന്ന​താ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച ജൂ​റി​ക​ളാ​യി​രി​ക്കും പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 2021 ന​വം​ബ​ർ 18, 19 വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കു​വൈ​റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​ര ജേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കും.

ഒ​രാ​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി ഒ​രു ക​ഥ​യും ക​വി​ത​യും മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ക​വി​ത 40 വ​രി​ക​ളി​ലും ക​ഥ 400 വാ​ക്കു​ക​ളി​ലും ക​വി​യ​രു​ത്. മു​ന്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യോ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ ആ​യി​രി​ക്ക​രു​ത്.

ക​ലാ​ല​യം പു​ര​സ്കാ​ര​ത്തി​ലേ​ക്കു​ള്ള സൃ​ഷ്ടി​ക​ൾ സ്വ​ന്തം ഇ​മെ​യി​ലി​ൽ നി​ന്ന് സ​മ​ഹ​മ​ഹ​മ്യ​മാ​സംേ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന വി​ലാ​സ​ത്തി​ലേ​യ്ക്ക് ’ക​ലാ​ല​യം പു​ര​സ്കാ​രം’ എ​ന്ന സ​ബ്ജ​ക്ട് ലൈ​നി​ൽ എ​ഴു​തി മാ​ത്രം സ​മ​ർ​പ്പി​ക്കു​ക. നാ​ട്ടി​ലെ​യും പ്ര​വാ​സ ലോ​ക​ത്തെ​യും വി​ലാ​സം, ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ, സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ചെ​റു​വി​വ​ര​ണം, എ​ഴു​ത്തി​ന് മ​റ്റു അ​വാ​ർ​ഡു​ക​ളോ നേ​ട്ട​ങ്ങ​ളോ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്, എ​ന്നി​വ​യും സൃ​ഷ്ടി​യോ​ടൊ​പ്പം വ​യ്ക്ക​ണം. ര​ച​ന​ക​ൾ ടൈ​പ് ചെ​യ്ത പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ലോ യു​നി​കോ​ഡ് ഫോ​ണ്ടി​ലോ ആ​ണ് അ​യ​ക്കേ​ണ്ട​ത്. എ​ൻ​ട്രി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീയതി 2021 ന​വം​ന്പ​ർ 5 ന് ​രാ​ത്രി 11 വ​രെ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6044 7925, 9558 3993

സ​ലിം കോ​ട്ട​യി​ൽ