ബ​യേ​ഴ്സ് സെ​ല്ല​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, October 25, 2021 11:34 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് അ​ലൈ​ഡ് പ്രോ​ഡ​ക്ട്സ് എ​ക്സ്പോ​ർ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് ഓ​ണ്‍​ലൈ​ൻ ബ​യേ​ഴ്സ് സെ​ല്ല​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​റ്റി​ലെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ മേ​ഖ​ല​ക്ക് ന​ല്ല വി​പ​ണി സാ​ധ്യ​ത​യാ​നു​ള്ള​തെ​ന്നും ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ​യേ​ഴ്സ് സെ​ല്ല​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​റ്റ് ഇ​ന്ത്യ​ൻ നി​ർ​മ്മാ​ണ വ്യ​വ​സാ​യ​ത്തെ​ക്കു​റി​ച്ച് കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് അ​ലൈ​ഡ് പ്രോ​ഡ​ക്ട്സ് എ​ക്സ്പോ​ർ​ട്ട് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ബി.​എ​ച്ച്. പ​ട്ടേ​ലും ,കു​വൈ​റ്റി​ലെ നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്‍റീ​രി​യേ​ഴ്സ് എം​ഡി രാ​ജ്പാ​ൽ ത്യാ​ഗി, കു​വൈ​റ്റ് റ​വൈ​സി ക​ന്പ​നി സി​ഇ​ഒ ഉ​സ്മാ​ൻ ബൂ​ദാ​യ് എ​ന്നീ​വ​രും സം​സാ​രി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്നും കു​വൈ​റ്റി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മീ​റ്റി​ൽ 40ൽ ​അ​ധി​കം ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.

സ​ലിം കോ​ട്ട​യി​ൽ