‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് ’ സമ്മാനം ഘാന സ്വദേശിക്ക്
Wednesday, January 12, 2022 1:39 PM IST
ദുബായ് : ലുലു എക്സ്‌ചേഞ്ച് സംഘടിപ്പിച്ച സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് പ്രമോഷൻ പദ്ധതിയിലെ വിജയിക്ക് സമ്മാനം നൽകി. ഘാന ഡ്രോബോ സ്വദേശിയായ അബ്ദുൽ ഘനിയാണ് ടെസ്‌ല മോഡൽ ത്രീ കാർ സ്വന്തമാക്കിയത്.

അൽ ബർഷ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ വിജയിക്ക് ലുലു ഇന്‍റർനാഷ‌ണൽ എക്സ്‌ചേഞ്ച് ഡിജിഎം ഷഫീസ് അഹമ്മദ് സമ്മാനം കൈമാറി. ലുലു എക്സ്‌ചേഞ്ചിലൂടെ നേരിട്ടോ ലുലു മണി ആപ്പിലൂടെ ഓൺലൈനായോ പണമിടപാടുകൾ നടത്തിയവരെയാണ് പ്രമോഷൻ പദ്ധതിയിലേക്ക് പരിഗണിച്ചത്.

രണ്ടരലക്ഷം ദിർഹത്തിന്‍റെ ഗിഫ്റ്റ് വൗച്ചറുകൾ, രണ്ടുകിലോഗ്രാം സ്വർണം എന്നിവ ഉൾപ്പടെയുള്ള സമ്മാനങ്ങളും വിജയികൾക്ക് നൽകി. ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലുലു ഇന്‍റർനാഷ‌ണൽ എക്സ്ചേഞ്ച് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് തമ്പി സുദർശൻ പറഞ്ഞു.

അനിൽ സി. ഇടിക്കുള