മുഹമ്മദ് ശാദുലിക്ക് ഐഐസി യാത്രയപ്പ് നൽകി
Sunday, January 23, 2022 12:24 PM IST
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എഞ്ചിനീയർ മുഹമ്മദ് ശാദുലിക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മറ്റി യാത്രയപ്പ് നൽകി. 1993-ൽ കുവൈത്തിലെത്തിയ അദ്ദേഹം 28 വർഷമായി കെഎൻപിസിയിൽ കെമിക്കൽ എൻജിനീയറായി ജോലി ചെയ്‌തു. ഐഐസി അബൂ ഹലീഫ യൂണിറ്റിലും കേന്ദ്ര എക്സിക്യൂട്ടീവിലും ദീർഘ കാലമായി പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹിക സേവന രംഗത്തും അശരണരെ സഹായിക്കുന്നതിലും എന്നും മുൻപന്തിയിൽ ഉണ്ടാവാറുണ്ട്.

മുഹമ്മദ് ശാദുലിക്കുള്ള ഉപഹാരം ഐഐസി വൈസ് പ്രസിഡന്‍റ് സിദ്ധീഖ് മദനി കൈമാറി. ആശംസകൾ അർപ്പിച്ചു കൊണ്ട് അബ്‌ദുറഹ്‌മാൻ തങ്ങൾ, അയൂബ്ഖാൻ, സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ, അബ്‌ദുൽ ലത്തീഫ് പേക്കാടൻ, യൂനുസ് സലിം, അബ്ദുൽ നാസർ മുട്ടിൽ, ടി.എം. അബ്ദുൽ റഷീദ്, അബ്ദുൽ വഹാബ് ബേപ്പൂർ, താജുദ്ധീൻ നന്തി, മുർഷിദ്, നബീൽ ഹമീദ്, സഅദ് പുളിക്കൽ എന്നിവർ സംസാരിച്ചു.

സലിം കോട്ടയിൽ