ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു
Wednesday, May 11, 2022 4:34 PM IST
കുവൈറ്റ് സിറ്റി : സന്യാസ വസ്ത്രം സ്വീകരിച്ചശേഷം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ സിസ്റ്റര്‍ ജെസീറ്റ മരിയ ചൂനാട്ട് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.പാലായില്‍,ധന്യന്‍ കദളിക്കാട്ട് മത്തായിയച്ചനാല്‍ സ്ഥാപിതമായ സേക്രട്ട് ഹാര്‍ട്ട് (എസ്.എച്ച്) സന്യാസ സഭയില്‍ അംഗമായതില്‍ നാട്ടുകാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സ്ഥാനപതി പറഞ്ഞു.‌‌

കുവൈറ്റില്‍ ജനിച്ച് പഠിച്ചു വളര്‍ന്ന സിസ്റ്റര്‍ ജെസീറ്റ മരിയ എസ്.എച്ച് കഴിഞ്ഞ മാസം 28-നാണ് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവില്‍ നിന്ന് തിരുഹൃദയ സഭയില്‍ അംഗമയി സന്യാസ വസ്ത്രം സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയിലെ പുഷ്പഗിരി ഇടവകാംഗമായ ജോസ് മാത്യു ചൂനാട്ടിന്‍റേയും ആന്‍സി ജോസിന്‍റേയും ഇളയ മകളാണ് സിസ്റ്റര്‍ ജെസീറ്റ.

സിസ്റ്ററിന്‍റെ മാതാപിതാക്കള്‍ കൂടാതെ,എസ്.എം.സി.എ പ്രസിഡന്‍റ് സാന്‍സിലാല്‍, അനില്‍ പി.അലക്‌സ് എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.