കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Thursday, August 18, 2022 10:55 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.​അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി​യു​ടെ വേ​ർ​പാ​ടി​ൽ കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന പ​ഴ​യ കാ​ല​ത്തു കു​വൈ​റ്റി​ൽ കെ.​എം​സി​സി രൂ​പീ​ക​രി​ക്കാ​നും, വ​ള​ർ​ത്താ​നും അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നൂ​വെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി മ​യ്യി​ത്ത് നി​സ്ക​രി​ക്കാ​നും, പ​ര​ലോ​ക മോ​ക്ഷ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കാ​നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ കു​വൈ​റ്റ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ലിം​ലീ​ഗ് ആ​ദ്യ​കാ​ല സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ, പ്ര​വാ​സി ലീ​ഗി​ന്‍റെ ആ​ദ്യ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് ബി​ൽ​ഡിം​ഗ്് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​ട്ടി​ലും കു​വൈ​റ്റി​ലും മ​ത സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന അ​തി​ഞ്ഞാ​ലി​ലെ കെ.​വി.​അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ.​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യും അ​നു​ശോ​ച​നം അ​റി​യി​ച്ചു.