കേരള സോഷ്യൽ സെന്‍റർ കുട്ടികളുടെ നാടകോത്സവം സംഘടിപ്പിക്കുന്നു
Sunday, November 20, 2022 11:18 AM IST
അനിൽ സി. ഇടിക്കുള
അബുദബി: ഏഴാമത് കൊച്ചുനാരായണ പിള്ള കുട്ടികളുടെ നാടകോത്സവം നവംബർ 27ന് ഞായറാഴ്ച രാത്രി 7.30ന് കേരള സോഷ്യൽ സെന്‍ററിൽ അരങ്ങേറും. മത്സരത്തിന്‍റെ പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് സ്വതന്ത്രമായി നാടകം ആവിഷ്കരിക്കാനുള്ള ഒരു വേദിയാണ് കൊച്ചുനാരായണപിള്ളയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ നാടകോത്സവം.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ബാലവേദി കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ഈ നാടകോത്സവത്തിൽ അര മണിക്കൂറിൽ കുറയാത്ത ലഘു നാടകങ്ങള്‍ ആണ് അവതരിപ്പിക്കുക. നാടകോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെന്ററുമായി ബന്ധപ്പെടുക. 02 631 4455, 02 631 4456