ക​ല കു​വൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ജ​ലീ​ബ് എ ​യൂ​ണി​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി
Sunday, November 20, 2022 9:44 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ മം​ഗ​ഫ് സൗ​ത്ത് ടീ​മി​നെ 6 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ലീ​ബ് എ ​യൂ​ണി​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി. അ​ബു ഹ​ലീ​ഫ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 32 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

അ​ബു ഹ​ലീ​ഫ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ക​ല കു​വൈ​റ്റ് മു​തി​ർ​ന്ന അം​ഗ​വും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ആ​ർ.​നാ​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ബി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ല കു​വൈ​റ്റ് ട്ര​ഷ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്,കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജൈ​സ​ണ്‍ പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഗോ​പി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ന​ന്ദി​രേ​ഖ​പ്പെ​ടു​ത്തി.

ജ​ലീ​ബ് എ ​ടീ​മി​ലെ ജി​തി​നെ മാ​ൻ ഓ​ഫ് ദ ​സീ​രീ​സാ​യും, ഫൈ​ന​ലി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​ലീ​ബ് എ ​ടീ​മി​ലെ സ​ന്ദീ​പി​നെ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ, ജ​ലീ​ബ് എ ​യൂ​ണി​റ്റി​ലെ ത​ന്നെ സു​ബി​നെ മി​ക​ച്ച ബോ​ള​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മം​ഗ​ഫ് സൗ​ത്ത് ടീ​മി​ലെ ജോ​ജു​വും, മ​ധു​വും പ്ര​ത്യേ​ക അം​ഗീ​കാ​ര​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, പ്ര​സി​ഡ​ന്‍റ് പി.​ബി സു​രേ​ഷ് , ജോ: ​സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് , കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ പോ​ൾ, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. റോ​ണി, ദേ​വ​ദാ​സ് എ​ന്നീ അ​ന്പ​യ​ർ​മാ​രാ​ണ് ഫൈ​ന​ൽ മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്.