സൗ​ദി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ച്ചു
Wednesday, November 30, 2022 5:58 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ച്ചു. ബൈ​ക്കു​ക​ൾ, ബ​സു​ക​ൾ, ട്ര​ക്കു​ക​ൾ, ഹെ​വി എ​ക്വി​പ്മെ​ന്‍റു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്കും പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും ഈ​ടാ​ക്കാ​വു​ന്ന നി​ര​ക്കു​ക​ൾ മ​ന്ത്രി​മാ​രു​ടെ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തു​ക്കി നി​ശ്ച​യി​ച്ച​ത്.

വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ൾ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ 45 റി​യാ​ൽ മു​ത​ൽ 205 റി​യാ​ൽ വ​രെ​യും പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രു​ടെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള ഫീ​സ് 15 റി​യാ​ൽ മു​ത​ൽ 68 റി​യാ​ൽ വ​രെ​യു​മാ​ണ് നി​ശ്ച​യി​ച്ച​ത്. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന കാ​റു​ക​ളി​ലെ ത​ക​രാ​റു​ക​ൾ തീ​ർ​ത്ത് വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ൻ 33 റി​യാ​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട​ത്. 10 മു​ത​ൽ 15 വ​രെ സീ​റ്റു​ക​ളു​ള്ള, ആ​കെ ഭാ​രം അ​ഞ്ചു ട​ണ്ണി​ൽ ക​വി​യാ​ത്ത വാ​നു​ക​ളു​ടെ​യും മൂ​ന്ന​ര ട​ണ്ണി​ൽ കു​റ​വ് ഭാ​ര​മു​ള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​നി​ല്ലാ​തെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന​യ്ക്ക് 100 റി​യാ​ലും പു​നഃ​പ​രി​ശോ​ധ​ന​ക്ക് 33 റി​യാ​ലു​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്.

ഇ​രു​ച​ക്ര ബൈ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ 45 റി​യാ​ലും പു​നഃ​പ​രി​ശോ​ധ​ന​ക്ക് 15 റി​യാ​ലും മു​ച്ച​ക്ര ബൈ​ക്കു​ക​ളും നാ​ലു​ച​ക്ര (ക്വാ​ഡ്) ബൈ​ക്കു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ 50 റി​യാ​ലും പു​നഃ​പ​രി​ശോ​ധ​ന​ക്ക് 17 റി​യാ​ലു​മാ​ണ് ഫീ​സ്. 15 മു​ത​ൽ 30 വ​രെ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ആ​കെ ഭാ​രം അ​ഞ്ചു ട​ണ്ണി​ൽ ക​വി​യാ​ത്ത മി​നി ബ​സു​ക​ളു​ടെ​യും ആ​കെ ഭാ​രം മൂ​ന്ന​ര ട​ണ്‍ മു​ത​ൽ 12 ട​ണ്‍ വ​രെ​യു​ള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന​യ്ക്ക് 141 റി​യാ​ലും ത​ക​രാ​റു​ക​ൾ തീ​ർ​ത്ത ശേ​ഷ​മു​ള്ള പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 47 റി​യാ​ലു​മാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട​ത്.

മൂ​ന്ന​ര ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള, എ​ൻ​ജി​നു​ക​ളി​ല്ലാ​തെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും ട്രെ​യി​ല​ർ ഹെ​ഡു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യ്ക്ക് 184 റി​യാ​ലും പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 61 റി​യാ​ലും ഫീ​സ് ന​ൽ​ക​ണം. 30 ൽ ​കൂ​ടു​ത​ൽ സീ​റ്റു​ക​ളു​ള്ള, ആ​കെ ഭാ​രം അ​ഞ്ചു ട​ണ്ണി​ൽ കൂ​ടി​യ ബ​സു​ക​ളു​ടെ​യും 12 ട​ണ്ണി​ൽ കൂ​ടു​ത​ൽ ആ​കെ ഭാ​ര​മു​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഹെ​വി എ​ക്വി​പ്മെ​ന്‍റു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക്ക് 205 റി​യാ​ലും പു​നഃ​പ​രി​ശോ​ധ​ന​ക്ക് 68 റി​യാ​ലു​മാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട​ത്.